വയോജനദിനാഘോഷം നാളെ
1226049
Thursday, September 29, 2022 10:58 PM IST
കൊല്ലം: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നാളെ വയോജനദിനാഘോഷം. അഞ്ചാംലുംമൂട് അഷ്ടമുടിമുക്ക് സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ രാവിലെ 10 ന് എം. നൗഷാദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ മുഖ്യപ്രഭാഷണം നടത്തും.
വയോജനങ്ങളുടെ കലാപരിപാടികള്‍, അനുമോദിക്കല്‍ ചടങ്ങ്, തൗസന്‍ഡ് തോഡ്സ് അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ബാന്റ് ഷോയും തുടര്‍ന്ന് നടത്തും.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ.ആര്. പ്രദീപന്, വൃദ്ധസദനം സുപ്രണ്ട് ബി.മോഹനന്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.