ജനകീയ സദസ് സംഘടിപ്പിച്ചു
1226059
Thursday, September 29, 2022 11:24 PM IST
പുനലുർ: ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്ഐ പുനലൂർ ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ് സംഘടിപ്പിച്ചു. കലയനാട് കാർഷിക വിപണി അങ്കണത്തിൽ ചേർന്ന പരിപാടി നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി. ദിനേശൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അച്ചു പ്രദീപ് അധ്യക്ഷനായി.
സിവിൽ എക്സൈസ് ഓഫീസർ അരുൺ കുമാർ ലഹരി വിരുദ്ധ ക്ലാസുകൾ നയിച്ചു. വാളക്കോട് ഇമാം ഫൈസൽ മൗലവി ലഹരി വിരുദ്ധ സന്ദേശം നൽകി.
വിദ്യാർഥികളും യുവജനങ്ങളും അടക്കം വിവിധ മേഖലയിലുള്ളവർ പങ്കെടുത്തു. ലഹരിക്കെതിരെ പ്രവർത്തിക്കാൻ ജാഗ്രത സമിതി രൂപീകരണവും നടന്നു.
നഗരസഭ മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. രാജേന്ദ്രൻ നായർ, കൗൺസിലർമാരായ എസ്. സതേഷ്, ഷാജിത സുധീർ തുടങ്ങിയവർ പ്രസംഗിച്ചു.