പുനലൂർ താലൂക്കാശുപത്രി വീണ്ടും അംഗീകാരത്തിന്റെ നിറവിൽ
1226368
Friday, September 30, 2022 11:16 PM IST
പുനലൂർ: പുനലൂർ താലൂക്കാശുപത്രി വീണ്ടും അംഗീകാരത്തിന്റെ നിറവിൽ .സംസ്ഥാനത്തെ മാതൃശിശു സൗഹൃദ ഇനിഷ്യേറ്റീവ് അംഗീകാരത്തിനുള്ള യോഗ്യത പുനലൂർ താലൂക്കാശുപത്രി നേടി. 97.96 ശതമാനം പോയിന്റോടെയാണ് ആശുപത്രി മുൻനിരയിലെത്തിയത്. മാതൃ ശിശു വിഭാഗങ്ങളുടെ മെച്ചപ്പെട്ട സേവനമാണ് ആശുപത്രിയെ വീണ്ടും അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ശുചീകരണ പ്രവർത്തനങ്ങളിലും ആശുപത്രി ഒന്നാം സ്ഥാനം നേടിയിരുന്നു. കൂടുതൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ എത്തിയാൽ ആശുപത്രി കൂടുതൽ മുന്നോട്ടു പോകും.
ആലോചനായോഗം
പുനലൂർ: സ്വച്ച് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിവസം മുതൽ 16 വരെ ശുചീകരണ യജ്ഞം നടത്താൻ പുനലൂർ നഗരസഭ തീരുമാനിച്ചു. വ.വിവിധ മേഖലകൾ തിരിച്ചുള്ള ശുചീകരണമാണ് വിഭാവനം ചെയ്തിട്ടുള്ളത്.ചെയർപേഴ്സൺ നിമ്മി എബ്രഹാം ആലോചനാ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജയകുമാർ പദ്ധതി വിശദീകരിച്ചു. ഡി.ദിനേശൻ , വ്യാപാരി വ്യവസായികൾ ,വിവിധ സംഘടനാ പ്രതിനിധികൾ ,ഉദ്യോഗസ്ഥർ ,രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.