ബാനർ ജാഥയ്ക്ക് സ്വീകരണം നൽകി
1226665
Saturday, October 1, 2022 11:17 PM IST
കൊട്ടാരക്കര: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ബാനർ ജാഥയ്ക്ക് കൊട്ടാരക്കരയിൽ ആവേശകരമായ സ്വീകരണം നൽകി.
ജില്ലാ അതിർത്തിയായ ഏനാത്ത് പാലത്തിന് സമീപം ജാഥയെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ രവി നഗറിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സിപിഐ നെടുവത്തൂർ മണ്ഡലം സെക്രട്ടറി ആർ മുരളീധരൻ അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റൻ എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ സ്വീകരണം ഏറ്റുവാങ്ങി.സ്വീകരണ സമ്മേളനത്തിൽ സിപിഐ ജില്ലാസെക്രട്ടറി പി.എസ്.സുപാൽ എംഎൽഎ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ ആർ രാജേന്ദ്രൻ, എച്ച് രാജീവൻ, അഡ്വ എസ് വേണുഗോപാൽ, അഡ്വ ആർ സജിലാൽ, ജില്ലാ കൗൺസിൽ അംഗങ്ങളായ എ മന്മഥൻ നായർ, കെ എസ് ഇന്ദു ശേഖരൻ നായർ, ജി ആർ രാജീവൻ, ചെങ്ങറ സുരേന്ദ്രൻ, മണ്ഡലം സെക്രട്ടറിമാരായ എ എസ് ഷാജി, എം നൗഷാദ്, കെ സി ജോസ് തുടങ്ങിയവർ പ്രസം ഗിച്ചു.
സ്വീകരണ ശേഷം നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ ചടയമംഗലത്ത് എത്തിച്ചു.