പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചയാൾ പിടിയിൽ
1227020
Sunday, October 2, 2022 11:23 PM IST
കൊല്ലം: പരാതി പരിഹരിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനേയും പോലീസ് വാഹനവും ആക്രമിച്ച യുവാവ് പരവൂർ പോലീസിന്റെ പിടിയിൽ. പരവൂർ കോങ്ങാൽ ലാസിം മനസിലിൽ ലാസിം (32) ആണ് പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 30ന് പരവൂർ ചില്ലക്കൽ കോങ്ങാൽ ഭാഗത്തായി ബഹളം നടക്കുന്നുവെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരെ യാതൊരു പ്രകോപനവും കൂടാതെ അസഭ്യം വിളിച്ചു കൊണ്ട ു ഇയാൾ ആക്രമിക്കുകയാണ് ചെയ്തത്.
പോലീസ് ഉദ്യോഗസ്ഥർ ഇയാളെ തടയാൻ ശ്രമിച്ചിരുന്നെങ്കിലും സമീപത്തുണ്ടായിരുന്ന വേലികെട്ടിൽ നിന്ന് തടി കഷ്ണം എടുത്ത് പോലീസ് വാഹനത്തിൽ അടിച്ച് കേട്പാടുകൾ വരുത്തുകയായിരുന്നു. പിന്നീട് പരവൂർ പോലീസ് ഇൻസ്പെക്ടർ നിസാർ എയുടെ നേതൃത്വത്തിൽ ഇയാളെ പോലീസ് വാഹനം നശിപ്പിച്ചതിന് പിഡിപിപി ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു