റവന്യു ജില്ലാ സ്കൂൾ കലോത്സവം
1244586
Wednesday, November 30, 2022 11:12 PM IST
ഓട്ടൻതുള്ളലിൽ പ്രതിയോഗികൾ
ഇല്ലാതെ ദേവവൃതൻ
അഞ്ചൽ : കലോത്സവ വേദിയിൽ ഇന്നലെ അരങ്ങേറിയ എച്ച്എസ് വിഭാഗം ആൺകുട്ടികളുടെ ഓട്ടൻതുള്ളലിൽ പനയനാർകാവ് സർദാർ പട്ടേൽ മെമോറിയൽ എച്ച്എസിലെ ദേവവൃതൻ ഒന്നാമനായി.
പാണ്ഡവരുടെ വനവാസകാലത്ത് ഇവരുടെ ദുരിത ജീവിതം കണ്ട് ആസ്വദിക്കാൻ എത്തിയ ദുര്യോധനാദികൾ വഴി മധ്യേ കണ്ട ചിത്രസേനൻ എന്ന ഗന്ധർവനുമായി ഉള്ള ഏറ്റുമുട്ടൽ രംഗത്ത് അവതരിപ്പിച്ചാണ് ഈ കലാകാരൻ കാണികളുടെ മനം കവർന്നത്.
ഭാഗവതത്തിലെ ഘോഷയാത്രയിലെ ഈ കഥാസാരം തന്മയത്വത്തോടെ അവതരിപ്പിച്ച് മറ്റ് മത്സരാർഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ഈ എട്ടാം ക്ലാസുകാരൻ വിജയകിരീടം ചൂടിയത്. അമ്പലപ്പുഴ സുരേഷ് വർമയാണ് ഗുരു.