ഓടക്കുഴലില് ഹിന്ദുസ്ഥാനി നാദം തീര്ത്ത് ബ്രയാൻ ഷെയ്ൻ ജോൺ
1244864
Thursday, December 1, 2022 10:51 PM IST
അഞ്ചല്: ആരും കാര്യമായി കൈവയ്ക്കാന് മടിക്കുന്ന ഹിന്ദുസ്ഥാനിയിൽ ഓടക്കുഴല് വായിച്ച് ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് മങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ബ്രയാൻ ഷെയ്ൻ ജോൺ.
ഗുജറാത്തിലെ ഹിമാൻ ഷു നന്ദയെന്ന ഓടക്കുഴൽ വിദഗ്ധനിനിൽ നിന്നുമാണ് ഓടക്കുഴല് സംഗീതം ബ്രയാൻ ഷെയ്ൻ അഭ്യസിച്ചത്. മത്സരിച്ച മറ്റുള്ള കുട്ടികള് കര്ണാടിക് സംഗീതത്തില് ഓടക്കുഴല് വായിച്ചപ്പോള് ബ്രയാൻ ഷെയ്ൻ മാത്രമാണ് ഹിന്ദുസ്ഥാനി രാഗത്തില് നാദം തീര്ത്തത്.
യുപി വിഭാഗം മലയാളം പ്രസംഗ
മത്സരത്തിൽ അഭിനവ്
അഞ്ചൽ: യുപി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ അഭിനവ് ഒന്നാം സ്ഥാനത്ത്. ഏരൂർ ജിഎച്ച്എസ്എസ് വിദ്യാർഥിയായ അഭിനവ് പ്രസംഗ മത്സരത്തിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പരിസ്ഥിനി ദിനവുമായി ബന്ധപ്പെട്ടും റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിലുമൊക്കെ പ്രസംഗത്തിന് ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞിട്ടുണ്ട്. എന്റെ വിദ്യാലയമെന്ന വിഷയത്തിലാണ് മത്സരിച്ചത്. അധ്യാപകരും മാതാപിതാക്കളും മികച്ച പ്രോത്സാഹനമാണ് നൽകുന്നത്. പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക് അനിൽകുമാർ പിതാവാണ്. സൗമ്യയാണ് മാതാവ്.