ഓറഞ്ച് ദ വേൾഡ്; കാന്പയിൻ സെമിനാർ സംഘടിപ്പിച്ചു
1245185
Friday, December 2, 2022 11:16 PM IST
ചവറ : വനിതാ ശിശു വികസന വകുപ്പും സഖീ വൺ സ്റ്റോപ്പ് സെന്റർ എന്നിവരുടെ സഹകരണത്തോടെ ചവറ ബിജെഎം ഗവ.കോളജിലെ എൻ എസ് എസും വനിതാ സെല്ലും ചേർന്ന് ഓറഞ്ച് ദ വേൾഡ് കാന്പയിൻ സെമിനാർ സംഘടിപ്പിച്ചു.
സ്ത്രീ സുരക്ഷാ നിയമങ്ങളും വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന പദ്ധതികളും എന്ന വിഷയത്തിൽ നടന്ന സെമിനാർ ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ മഞ്ജു ബിർള മീര ഉദ്ഘാടനം ചെയ്തു. പ്രഫ. എൻ.പി രാജേന്ദ്രൻ അധ്യക്ഷനായി. എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. ഗോപകുമാർ. ജി, സബ് ഇൻസ്പെക്ടർ നൗഫൽ, ലക്ഷമി പ്രിയ ആർ, പ്രോഗ്രാം ഓഫീസർ ഡോ. മിനിത ആർ, വനിത വേദി കൺവീനർ ഡോ. യമുന ഡി എസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പ്രസന്നകുമാരി വിഷയം അവതരിപ്പിച്ചു. സ്ത്രീധന വിരുദ്ധ പ്രതിജ്ഞയും എടുത്തു.
വോളന്റിയർ ലീഡറന്മാരായ പാർവതി കൃഷ്ണൻ, മുഹമ്മദ് സൂഫിയാൻ, ബി.ഗോകുൽ, ജി.എ .മോഹിത്, അബരീഷ് എന്നിവർ നേതൃത്വം നൽകി.