കേരളോത്സവം സമാപിച്ചു
1245191
Friday, December 2, 2022 11:16 PM IST
അഞ്ചല്‍ : ഇട്ടിവ ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ചുവന്ന കേരളോത്സവത്തിനു ആവേശപൂര്‍വമായ സമാപനം. വയ്യനത്തു സംഘടിപ്പിച്ച സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അമൃതയുടെ അധ്യക്ഷതയില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന് ഉദ്ഘാടനം ചെയ്തു. കേരളോത്സവ സംഘാടനത്തിലടക്കം ഇട്ടിവ പഞ്ചായത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ് എന്ന് ലതികാ വിദ്യാധരന് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജി ദിനേശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എ നൗഷാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി ബൈജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.സി പ്രദീപ്, ലളിതമ്മ, ലില്ലിക്കുട്ടി, റാഫി, അഭിജിത്ത് ഷൂജ, അഫസല്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബേബി ഷീല, പഞ്ചായത്ത് സെക്രട്ടറി ലീനാ കുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.