ഖനന മേഖലയിലെ തൊഴിലാളികളെ സര്ക്കാര് വഞ്ചിച്ചു: ആര്എസ്പി
1246068
Monday, December 5, 2022 10:59 PM IST
ചവറ : പൊന്മന ഒന്നാം മൈനിംഗ് സൈറ്റിലെ തൊഴിലാളികള്ക്ക് മതിയായ തൊഴില് ദിനങ്ങള് ഉറപ്പുവരുത്തുന്നതില് സര്ക്കാരും കമ്പനി മാനേജ്മെന്റും ഒളിച്ചു കളിക്കുകയാണെന്ന് ആര്എസ്പി ചവറ മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
കെ എം എം എല്ലിന്റെ ഒന്നാം മൈനിംഗ് സൈറ്റില് മാസത്തില് 26 ദിവസവും അതിനാനുപാതികമായി മറ്റ് മൈനിംഗ് സൈറ്റുകളില് തൊഴില് ദിനങ്ങള് ഉറപ്പുവരുത്താതെയുള്ള ഏത് തീരുമാനവും പ്രതിഷേധാര്ഹമാണ്. 2005-2006 ല് ഉമ്മന്ചാണ്ടി സര്ക്കാരിന്റെ കാലഘട്ടത്തില് ഷിബു ബേബിജോണ് എംഎല്എ ആയിരുന്ന സമയത്താണ് കെഎംഎം എല്ലിൽ 482 തൊഴിലാളികളെ എംഎസ് പ്ലാന്റില് സ്ഥിരപ്പെടുത്തിയത്.
അതിന് സമാനമായ രീതിയില് കെഎംഎംഎല് ഖനന മേഖലയിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് ആര്എസ്പി ആവശ്യപ്പെടുന്നു. നിലവിലുള്ള എൽഡിഎഫ് ഗവണ്മെന്റ് വന്നതിനുശേഷം ആസിഡ് വല്ക്കരിക്കപ്പെട്ട ചിറ്റൂര് പ്രദേശം ഏറ്റെടുക്കല് വിഷയത്തില് യാതൊരു നടപടിയും സ്വീകരിച്ച് കണ്ടില്ലായെന്നും ആർഎസ്പി ചവറ മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ പ്രസ്താവനയിൽ ആരോപിച്ചു.