കെഎംവൈഎഫ് സാധുജന സംരക്ഷണ സമിതി വിവാഹം നടത്തുന്നു
1246668
Wednesday, December 7, 2022 11:25 PM IST
കുണ്ടറ: കെഎംവൈ എഫ് കുണ്ടറ യൂണിറ്റ് സാധു ജന സംരക്ഷണസമിതി യുടെ 38 -ാമത് വാർഷികത്തോടനുബന്ധിച്ച് നിരാലംബയായ പെൺകുട്ടിയുടെ വിവാഹം നടത്തി മാതൃകയാവുന്നു.
11ന് രാവിലെ 11 ന് കെഎംവൈഎഫ് കുണ്ടറ യൂണിറ്റ് സാധു ജന സംരക്ഷണസമിതി പ്രസിഡന്റ് എം. നൗഷാദിന്റെ അധ്യക്ഷതയിൽ പോലീസ് ക്വാർട്ടേഴ്സിന് സമീപം ശൈഖുനാ ഷാഹുൽ ഹമീദ് മുസലിയാർ നഗറിൽ ചടങ്ങ് നടക്കും.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ശൈഖുനാ കെ. പി. അബൂബക്കർ ഹസ്രത്ത് വിവാഹ ചടങ്ങിന് നേതൃത്വം നൽകും. കെഎംവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി കുണ്ടുമൻഹുസൈൻ മന്നാനി ആമുഖപ്രസംഗം നടത്തും. ഇളമ്പള്ളൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സൈദ് മുഹമ്മദ് നദ്വി അൽ ഹസനി, കെ എം വൈ എഫ് ജില്ലാ പ്രസിഡന്റ് ഷാക്കീർ ഹുസൈൻ ദാരിമി, താലൂക്ക് പ്രസിഡന്റ് കെ. ആർ. ഷാഹുൽഹമീദ് മുസലിയാർ തുടങ്ങിയവർ സംബന്ധിക്കും.