റബര് മരങ്ങള് മുറിച്ചു നീക്കി: ഫിഷറീസ് വകുപ്പിനെതിരെ പരാതിയുമായി ആര്പിഎല്
1246969
Thursday, December 8, 2022 11:27 PM IST
അഞ്ചല് : ആര്പിഎല് വക ഭൂമിയില് അതിക്രമിച്ചുകയറി റബര് മരങ്ങള് മുറിച്ചു നീക്കിയതായി പരാതി. കുളത്തുപ്പുഴ നെടുവന്നൂര്കടവില് പ്രവര്ത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ മീന് ഉത്പാദന കേന്ദ്രത്തിനെതിരെയാണ് ആര്പിഎല് കുളത്തുപ്പുഴ എസ്റ്റേറ്റ് അധികൃതര് പോലീസില് പരാതി നല്കിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഫിഷറീസ് വകുപ്പിന് കെഐപി വിട്ടുനല്കിയ ഭൂമിയില് പുതിയ നിര്മാണ പ്രവര്ത്തനങ്ങള് നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി സ്ഥലം തയ്യാറാക്കുന്നതിനയുള്ള നടപടികളുടെ ഭാഗമായിട്ടാണ് ആര്പിഎല് ഭൂമിയില് കയറുകയും നാല് റബര് മരങ്ങള് മുറിച്ചിടുകയും ചെയ്തത്.
വിവരമറിഞ്ഞ് എത്തിയ ആര്പിഎല് അധികൃതര് കുളത്തുപ്പുഴ പോലീസിലും, വനം വകുപ്പിലും പരാതി നല്കി. ഇരുകൂട്ടരും എത്തി നിര്മാണം തടഞ്ഞിരിക്കുകയാണിപ്പോള്. എന്നാല് ആര്പിഎല് ഭൂമി കൈയേറി എന്ന പരാതി തള്ളിയ ഫിഷറീസ് വകുപ്പ് അധികൃതര് തങ്ങള്ക്ക് കെഐപി വിട്ടുനല്കിയ ഭൂമിയില് നിന്ന മരങ്ങളാണ് മുറിച്ചു നീക്കിയതെന്ന് പറയുന്നു. ഭൂമിയുടെ അതിര്ത്തി സംബന്ധിച്ച തര്ക്കമാണ് ഇപ്പോള് നിര്മാണം തടയുന്നതിലും പോലീസ് കേസിലും അടക്കം എത്തിച്ചേര്ന്നിരിക്കുന്നത്.
ഭൂമിയുടെ അതിര്ത്തി നിര്ണ്ണയിക്കുന്നതിനായി സംയുക്ത പരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ടു ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്ക്ക് ആര്പിഎല് എംഡി കത്ത് നല്കിയിട്ടുണ്ടെന്നും ഇതില് തീരുമാനം വരും മുമ്പ് തന്നെ ഫിഷറീസ് വകുപ്പ് ഭൂമിയില് അതിക്രമിച്ചു കയറുകയായിരുന്നുവെന്നും ആര്പിഎല് അധികൃതര് പറയുന്നു.