മ​ല​യി​ൽ പ​ള്ളി​യി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Thursday, December 8, 2022 11:32 PM IST
ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ: ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ സെ​ന്‍റ്് സെ​ബാ​സ്ത്യാ​നോ​സ് മ​ല​യി​ൽ പ​ള്ളി​യി​ൽ ​അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇടവക വി​കാ​രി ഫാ.​മാ​ത്യു അ​ഞ്ചി​ൽ തിരുനാൾ കൊടിയേറ്റ് നിർവഹിച്ചു. ​തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ വിശുദ്ധ ​കു​ർ​ബാ​ന, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യും നടന്നു.

ഇന്നും നാളെയും വൈ​കുന്നേരം 4.30 നു ​ല​ദീ​ഞ്ഞും വിശുദ്ധ ​കു​ർ​ബാ​ന​യും തു​ട​ർ​ന്ന് നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും. 11ന് രാ​വി​ലെ 9.30 നു ​പ്ര​ധാ​ന തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. ​ല​ദീ​ഞ്ഞ്, വിശുദ്ധ ​കു​ർ​ബാ​ന,പ്ര​ദി​ക്ഷ​ണം,സ്‌​നേ​ഹ വി​രു​ന്ന്,ലേ​ലം എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും