യൂത്ത് കോണ്ഗ്രസ് പ്രകടനവും യോഗവും നടത്തി
1246977
Thursday, December 8, 2022 11:32 PM IST
കൊല്ലം: തിരുവനന്തപുരത്ത് യൂത്ത് കോണ്ഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് ഇരവിപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം പള്ളിമുക്ക് ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
കെപിസിസി എക്സിക്യൂട്ടീവ് അംഗം എ. ഷാനവാസ് ഖാൻ യോഗം ഉദ്ഘാടനം ചെയ്തു. യുവാക്കളെ വഞ്ചിക്കുന്ന പിണറായി വിജയൻ സർക്കാർ പിൻവാതിൽ നിയമനത്തിലൂടെ ലക്ഷോപലക്ഷം ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന നടപടിയുമായിട്ടാണ് മുന്നോട്ടുപോകുന്നത്. അനീതിക്കെതിരെ സമരം ചെയ്യുന്ന യൂത്ത് കോണ്ഗ്രസ് നേതാക്കളെ പോലീസിനെ ഉപയോഗിച്ച് നേരിട്ടാൽ വൻ പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് ഇരവിപുരം അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാ സലിം, അസൈൻ പള്ളിമുക്ക്, ജില്ലാ സെക്രട്ടറിമാരായ പി.കെ അനിൽകുമാർ, ഷെമീർ മയ്യനാട്, ഉമേഷ് മയ്യനാട്, മുഹമ്മദ് ആരിഫ്, നേതാക്കളായ ബിനോയ് ഷാനൂർ, സിയാദ് പള്ളിമുക്ക്, അൻഷാദ് പോളയത്തോട,് സുധീർ കൂട്ടുവിള, ബൈജു ആലുംമൂട്ടിൽ, ജിജിതില്ലേരി, അമൽജോണ്ജോസഫ്, വിപിൻ വിക്രം, സെയ്ദലി, നൗഫൽ കൂട്ടിക്കട, അനസ് ആറ്റിൻപുറം, അനസ് താജുദീൻ, അയത്തിൽ ഫൈസൽ, റെജിൻറസാഖ,് അഭിനന്ദ് വാറുവിൽ, സജീർ വടക്കവിള എന്നിവർ പ്രസംഗിച്ചു.