മലങ്കര കത്തോലിക്കാ സഭ കൊട്ടാരക്കര കൺവൻഷൻ നാളെ തുടങ്ങും
Friday, January 27, 2023 11:14 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത​യു​ടെ കൊ​ട്ടാ​ര​ക്ക​ര വൈ​ദി​ക ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ നാളെ ​ആ​രം​ഭി​ച്ച് ഫെ​ബ്രു​വ​രി രണ്ടിന് സ​മാ​പി​ക്കും.​ കി​ഴ​ക്കേ തെ​രു​വ് സെന്‍റ്് മേ​രീ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കു​ക.​ ​ഫാ. ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ങ്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.
നാളെ വൈ​കുന്നേരം 5.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തോ​ടെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കു​ക. ഡോ. മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് എ​പ്പി​സ്‌​കോ​പ്പ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
30 നും 31 ​നും വൈ​കുന്നേരം അഞ്ചിന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന, 6.30ന് ​വിശുദ്ധ കു​ർ​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം. ഫെ​ബ്രു​വ​രി ഒന്നിന് ​വൈ​കുന്നേരം അഞ്ചിന് ​ജ​പ​മാ​ല.
തു​ട​ർ​ന്ന് ഡോ. ​ആ​ന്‍റണി മാ​ർ സി​ൽ​വാ​നോ​സ് എ​പ്പി​സ്‌​കോ​പ്പ വിശുദ്ധ ​കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫെ​ബ്രു​വ​രി രണ്ടിന് ​മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ ക്ലി​മ്മീ​സ് കാ​ത്തോ​ലി​ക്കാ ബാ​വ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.
ക​ൺ​വ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും സ​മാ​പ​ന ആ​ശി​ർ​വാ​ദ​വും ഉ​ണ്ടാ​യി​രി​ക്കും. രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​ക്കും കൗ​ൺ​സി​ലിം​ഗി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെന്നും ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യതായ.ും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.