എക്യുമിനിക്കൽ സംഗമവും പുസ്തക പ്രകാശനവും നടത്തി
1263067
Sunday, January 29, 2023 10:30 PM IST
കൊട്ടാരക്കര: റവ.ഫാ. ഡോ. ഒ. തോമസിന്റെ വി.ലുക്കോസിലെ മറഞ്ഞിരിക്കുന്ന നിധികൾ എന്ന പുസ്തകത്തിന്റെ പ്രകാശനവും എക്യുമിനിക്കൽ സംഗമവും കൊട്ടാരക്കര ജൂബിലി മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഡോ. ജോസഫ് മാർ ബർണബാ സ് സഫ്രഗൻ മെത്രപൊലീത്ത, ഡോ. യുഹാനോൻ മാർ തേവോദോറോസ് മെത്രാപോലീത്തക്കു ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു.
ഡോ. യുഹാനോൻ മാർ തേവോദോറോസ് അധ്യക്ഷത വഹിച്ചു. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ബിഷപ് റോബിൻസൻ ലുദർ, ജെ. സുധാകരൻ, എ ജെ. രാജൻ, ഫാ.ഒ തോമസ്, റവ. ഹെലൻ പ്രയർ, ഫാ.പി എം ജോൺ കോർ എപ്പിസ്കോപ്പ, ഫാ. വിൻസെന്റ് എസ് ഡിക്രൂസ്, ഗീവർഗീസ് യോഹന്നാൻ, ഡോ. ഡേവിഡ് കോശി റമ്പാൻ, സാജൻ മാത്യു, പ്രോഗ്രാം കൺവീനർ പി എ സജിമോൻ എന്നിവർ പ്രസംഗിച്ചു.
പുഷ്പിച്ച കഞ്ചാവ് ചെടി
കണ്ടെത്തി
കരുനാഗപ്പള്ളി: എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി എൽ വിജിലാലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അയണിവേലിക്കുളങ്ങര തെക്ക് ശാസ്താംനട മഹാരാഷ്ട്ര കോളനിയുടെ കിഴക്കുവശത്തുള്ള കുറ്റിക്കാട്ടിൽ നിന്നും 62 സെന്റിമീറ്റർ നീളമുള്ള പുഷ്പിച്ച കഞ്ചാവ് ചെടി കണ്ടെത്തി.
കഞ്ചാവ് ചെടി നട്ടു വളർത്തിയവരെ പറ്റിയുള്ള വിവരം ശേഖരിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എസ് ആർ ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്, ചാൾസ് കിഷോർ, രജിത്ത്, ഹരിപ്രസാദ്, ഡ്രൈവർ മനാഫ് എന്നിവർ സംഘത്തിൻ ഉണ്ടായിരുന്നു.