കേന്ദ്രം കേരളത്തിനു തരുന്നത് ഔദാര്യമല്ല, അവകാശമാണെന്ന് സിപിഎം
1263074
Sunday, January 29, 2023 10:35 PM IST
അഞ്ചല്‍ : കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഏരൂര്‍ പത്തടിയില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ഏരൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം എം. നവാസിന്റെ അധ്യക്ഷതയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിനു ലഭിക്കേണ്ട അര്‍ഹമായ പദ്ധതികള്‍ പോലും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി തടയുകയാണ്. കേന്ദ്രം കേരളത്തിനു തരുന്നത് ഔദാര്യമല്ല. മറിച്ച് കേരളത്തിന്റെ അവകാശമാണ്. ഇക്കാര്യം മറന്നുകൊണ്ടാണ് ബിജെപി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്നതെന്നും കെ രാജഗോപാല്‍ പറഞ്ഞു. നേതാക്കളായ എസ്. ജയമോഹന്, ഡി വിശ്വസേനന്‍, കെ ബാബു പണിക്കര്‍, എസ്.ബി വിനോദ്, രഞ്ജു സുരേഷ്, എം അജയന്, എസ് ഹരിരാജ്, റ്റി അഫസല്‍, സക്കീര്‍ ഹുസൈന് തുടങ്ങിയവര്‍ പ്രസംഗിച്ചു.