പൂർവവിദ്യാർഥി-അധ്യാപക സംഗമം
1263076
Sunday, January 29, 2023 10:35 PM IST
തൊടുപുഴ: ന്യൂമാൻ കോളജിൽ പൂർവവിദ്യാർഥി സംഘടനയായ ന്യൂമനൈറ്റിന്റെ ആഭിമുഖ്യത്തിൽ പൂർവവിദ്യാർഥി-അധ്യാപക സംഗമം നടത്തി. ന്യൂമനൈറ്റ് പ്രസിഡന്റ് അഡ്വ. ഇ.എ. റഹിം അധ്യക്ഷത വഹിച്ചു. കോളജ് മാനേജർ മോണ്‍. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. പോൾ നെടുന്പുറത്ത് മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, മുൻ പ്രിൻസിപ്പൽമാരായ പ്രഫ. എം.സി. ജോണ്‍, പ്രഫ. ടി. ഒൗസേപ്പച്ചൻ, ഡോ. ടി.എം. ജോസഫ്, റവ. ഡോ. വിൻസന്റ് നെടുങ്ങാട്ട്, പ്രോഗ്രാം കണ്‍വീനർ പ്രഫ. ബിജു പീറ്റർ, കോളജ് ചെയർമാൻ അൽത്താഫ് സക്കീർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ഓഫീസ്
കട്ടപ്പന: കേരള വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് ഓഫീസ് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സിപിഎം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജി അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു.