കട്ടപ്പന ഫെസ്റ്റിന്റെ പ്രചാരണാർഥം ഫുട്ബോൾ ടൂർണമെന്റ്
1263083
Sunday, January 29, 2023 10:36 PM IST
കട്ടപ്പന: കട്ടപ്പന ഫെസ്റ്റിന്റെ പ്രചാരണാർഥം മർച്ചന്റ്സ് യൂത്ത് വിംഗിന്റെയും ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കട്ടപ്പനയിൽ സിക്സസ് ഫുട്ബോൾ ടൂർണമെന്റ് നടന്നു. ഇടുക്കി ജില്ലയിൽനിന്നുള്ള 15 ടീമുകളും
തമിഴ്നാട്ടിൽനിന്നുള്ള ഒരു ടീമും ഉൾപ്പെടെ 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
എടിഎസ് അരീന ടർഫിൽ നടന്ന ടൂർണമെന്റ് ഫെസ്റ്റ് ചെയർമാൻ കെ.പി. ഹസൻ ഉദ്ഘാടനം ചെയ്തു.
ഫൈറ്റേഴ്സ് ക്ലബ് പ്രസിഡന്റ് എം.ജി. ഗോപേഷ് അധ്യക്ഷത വഹിച്ചു.
ഫെസ്റ്റ് ജനറൽ കൺവീനർ സിജോമോൻ ജോസ് , സിപിഎം ലോക്കൽ സെക്രട്ടറി വി.ആർ. സജി, മർച്ചന്റ്സ് യൂത്ത് വിംഗ് ഭാരവാഹികളായ അജിത് സുകുമാരൻ, എ.കെ. ഷിയാസ്, സഫർ ഉള്ള ഖാൻ, ഫൈസൽ ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.
ഫെബ്രുവരി 10 മുതൽ 26 വരെയാണ് കട്ടപ്പന നഗരസഭാ സ്റ്റേഡിയത്തിൽ കട്ടപ്പന ഫെസ്റ്റ് നടക്കുന്നത്.
സ്വാഗതസംഘം
ഓഫീസ്
ഇന്നു തുറക്കും
കട്ടപ്പന: കട്ടപ്പന ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇന്നു രാവിലെ 11നു കട്ടപ്പന മുനിസിപ്പാലിറ്റിക്കു സമീപമുള്ള ബിൽഡിംഗിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.