കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
1263908
Wednesday, February 1, 2023 1:01 AM IST
പരവൂർ : കാണാതായ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൊഴിക്കര കുന്നിച്ചലഴികത്ത് രാഗിണി അമ്മയെ (55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് ദിവസങ്ങൾക്ക് മുന്പാണ് രാഗിണി അമ്മയെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ പരവൂർ പോലീസിൽ പരാതി നൽകി. ഇന്നലെ വൈകുന്നേരം ഒല്ലാൽ മാടൻ നടയ്ക്ക് സമീപം രാഗിണി അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ. ഭർത്താവ്: ബാബുരാജൻ. മക്കൾ: രാജി, ഭാവന. മരുമക്കൾ: രതീഷ്, ജഗദീഷ്.