പന്മന ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ സബ്സിഡി നൽകി
1264871
Saturday, February 4, 2023 10:52 PM IST
പന്മന: ഗ്രാമ പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് ഓരോ മാസവും രണ്ടു ചാക്ക് കാലിത്തീറ്റ വീതം സബ്സിഡി ഇനത്തിൽ നൽകും.
പദ്ധതിയുടെ ഉദ്ഘാടനം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷെമി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൊച്ചറ്റയിൽ റഷീന, ഉഷ, ശ്രീകല, ഷംനാ റാഫി, മല്ലയിൽ സമദ്, നൗഫൽ, മുൻ വൈസ് പ്രസിഡന്റ് അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.