സർവഭൂതയുടെ ആചാര്യനായിരുന്നു ചട്ടമ്പിസ്വാമികൾ: നൊച്ചൂർ വെങ്കിട്ടരാമൻ
1265166
Sunday, February 5, 2023 10:48 PM IST
പന്മന : സർവഭൂത ദയയുടെ ആചാര്യനായിരുന്നു ചട്ടമ്പിസ്വാമികളെന്ന് രമണചരണ തീർഥ നൊച്ചൂർ വെങ്കിട്ടരാമൻ അഭിപ്രായപ്പെട്ടു.
ചട്ടമ്പിസ്വാമി മഹാസമാധി താബ്ദി ആചരണത്തോടനുബന്ധിച്ച് പന്മന ആശ്രമത്തിൽ സംഘടിപ്പിച്ച സത്സംഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യൻ ആത്യന്തികമായി എത്തേണ്ടത് ശാന്തിയിലും സന്തുഷ്ടിയിലുമാണ്. അതിന് ഭക്തിയും യോഗവും ജ്ഞാനവും സഹായിക്കുന്നതാണ്.
സർവജ്ഞനും ഋഷിയുമായ ചട്ടമ്പിസ്വാമികളുടെ ജീവിതവും പ്രബോധനങ്ങളും പരമമായ ഭക്തിയിലേക്കും ജ്ഞാനത്തിലേക്കും നമ്മുടെ സമൂഹത്തെ വളരെ അന്തരികമായി നയിക്കുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാമി സർവ്വാനന്ദതീർത്ഥപാദർ ജനറൽ സെക്രട്ടറി എ.ആർ. ഗിരീഷ് കുമാർ ഓഫീസ് കോർഡിനേറ്റർ ജി. ബാലചന്ദ്രൻ എന്നിവർ ചേർന്ന് അദ്ദേഹത്തെ പൂർണ കുംഭം നൽകി സ്വീകരിച്ചു. സ്വാമി സർവാത്മാനന്ദ തീർഥപാദർ, ഡോ. കെ. പി. വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.