കാ​വ​ടി​യേ​ന്തി​യ ഭ​ക്ത​ർ നി​റ​ഞ്ഞ് പ​ന്മ​ന സു​ബ്ര​ഹ്‌​മ​ണ്യ സ്വാ​മി ക്ഷേ​ത്രം
Sunday, February 5, 2023 11:08 PM IST
പ​ന്മ​ന: പ​ന്മ​ന സു​ബ്ര​ഹ്‌​മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ തൈ​പ്പൂ​യ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്തി ല​ഹ​രി​യി​ല്‍ കാ​വ​ടി​യു​മാ​യി ഭ​ക്ത​ര്‍ പ​ന്മ​ന ത​മ്പു​രാ​ന്‍റെ തി​രു​സ​ന്നി​ധി​യി​ൽ എ​ത്തി. തൈ​പ്പൂ​യ ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​വും പ​രി​സ​ര​വും ഭ​ക്ത​രെ കൊ​ണ്ട് നി​റ​ഞ്ഞി​രു​ന്നു. ശ​ങ്ക​ര​മം​ഗ​ലം കാ​മ​ന്‍ കു​ള​ങ്ങ​ര മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ​ത്തി കാ​വ​ടി​യു​മാ​യി പ്ര​ദ​ക്ഷി​ണം വെ​ച്ച ശേ​ഷം വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ഹ​ര ഹ​ര മ​ന്ത്ര​ങ്ങ​ള്‍ ഉ​രു​വി​ട്ട് പ​ന്മ​ന ക്ഷേ​ത്ര​ത്തി​ലെ​ക്ക് ഭ​ക്ത​രെ​ത്തി​യ​ത്.
വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ നി​ന്നും കൂ​ട്ട​മാ​യി കാ​വ​ടി​യും പ​ന്മ​ന ക്ഷേ​ത്ര​ത്തി​ലെ​ത്തി. പാ​ല്‍​ക്കാ​വ​ടി​യും കും​ഭ​ക്കാ​വ​ടി​യും പ​നി​നീ​ര്‍​ക്കാ​വ​ടി​യു​മാ​യി എ​ത്തി​യ ഭ​ക്ത​ര്‍ ത​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന പാ​ലും പ​നി​നീ​രും ദേ​വ​ന്‍റെ മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് ക്ഷേ​ത്രം മേ​ല്‍ ശാ​ന്തി മ​നോ​ജ്കു​മാ​റി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദേ​വ​ന് അ​ഭി​ഷേ​കം ന​ട​ത്തി. ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന ഉ​ത്സ​വ​ങ്ങ​ളി​ല്‍ ഒ​ന്നാ​യ തൈ​പ്പൂ​യ കാ​വ​ടി​യാ​ട്ട​ത്തി​ല്‍ വ്ര​ത​ശു​ദ്ധി​യോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ന്മ​ന സു​ബ്ര​ഹ്‌​മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തി.