ബജറ്റ്; പിണറായി സർക്കാർ ജനവിരുദ്ധ സർക്കാരായെന്ന് മുസ്ലിം ലീഗ്
1265187
Sunday, February 5, 2023 11:08 PM IST
ചവറ: ജനദ്രോഹ ബജറ്റ് അവതരിപ്പിച്ചു പിണറായി സർക്കാർ ജനവിരുദ്ധ സർക്കാരായി മാറിയെന്നു മുസ്ലിം ലീഗ് ചവറ പഞ്ചായത്ത് സമ്മേളനം ആരോപിച്ചു. രൂക്ഷമായ തൊഴിലില്ലായ്മയും അതിരൂക്ഷമായ വിലക്കയറ്റവും മദ്യ -മയക്കു മരുന്ന് മാഫിയകളുമായി നടത്തുന്ന കൂട്ടുകച്ചവടവും വഴി ജന ജീവിതം ദുരിതപൂർണമായിമാറി. പിന്നോക്ക ന്യൂനപക്ഷ ജനതയുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്ന സർക്കാർ കപട മതേതര മുഖം ആണ് പ്രകടമാക്കുന്നതെന്നും സമ്മേളനം വിലയിരുത്തി.
മുസ്ലിം ലീഗ് അംഗത്വ കാമ്പയിന് സമാപനം കുറിച്ചു കൊട്ടുകാട് ടൗണിൽ നടത്തിയ പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു. ചവറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.ഹാമിദ് കുഞ്ഞു ചടങ്ങിൽ അധ്യക്ഷനായി.
യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹിഷാംസംസം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം എ കബീർ, നിയോജകമണ്ഡലം പ്രസിഡന്റ് കിണറുവിള സലാഹുദീൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എ അൻവർ, ട്രഷറർ പണയിൽ മുഹമ്മദ് കുഞ്ഞ്, കെഎംസിസി മുൻ ദേശീയ കമ്മിറ്റി ട്രഷറർ ചേമത്ത് കെ. യൂസുഫ് സലീം, പന്മന പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നൈസാം കണ്ണമത്ത്, തേവലക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷിഹാബൂദീൻ, നൗഷാദ് മാംപഴ തറ, എ.എം നൗഫൽ, ബി ഷമീർ, യൂസുഫ് കുഞ്ഞ്, സാദിഖ് കൊട്ടുകാട്, പണയിൽ ഷെഫീഖ് , നിസാം കാരളീ, ഷെരീഫ് കണ്ണംപളളി, റഷീദ് ചെററക്കട, തങ്ങൾ കുഞ്ഞു സഹൽ, അൻസർ നജീൽ കുരീപ്പുഴ, റാഫി കൊട്ടുകാട്, സിയാദ് റാബിയ എന്നിവർ പ്രസംഗിച്ചു.