പരവൂർ: പുറ്റിംഗൽ ദേവി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് തുടക്കം കുറിച്ചുള്ള സമൂഹ പൊങ്കാലയും തെരളി നിവേദ്യവും ഇന്ന് രാവിലെ ഏഴിന് നടക്കും. വൈകുന്നേരം 5.15 ന് തിരുവാതിര, ആറിന് സോപാന സംഗീതം, രാത്രി 7.50 ന് കൊടിയേറ്റ്, തുടർന്ന് കമ്പടികളി, രാത്രി 9.30 ന് നൃത്തനൃത്യങ്ങൾ, 10.30 ന് ഗാനമേള, തുടർന്ന് കമ്പടികളി.