വേരുകൾ തെളിച്ചുള്ള യാത്ര; ആർഎസ്പി നേതാക്കളെ ആദരിച്ചു
1278726
Saturday, March 18, 2023 11:15 PM IST
ശാസ്താംകോട്ട: ആർഎസ്പി എൺപത്തിമൂന്നാമത് വാർഷികത്തിന്റെ ഭാഗമായി പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും അന്തരിച്ച പ്രവർത്തകരുടെയും കുടുംബങ്ങളിലെത്തി അംഗങ്ങളെ ആദരിച്ചു.
പാർട്ടി നേതാക്കളായിരുന്ന ആർ ജോസ്, കെ എം അലിയാര് കുഞ്ഞ്, എം പി രാഘവൻ, രാമാലയം രാമചന്ദ്രൻ നായർ, കെ രാഘവൻ എന്നിവരുടെ കുടുംബങ്ങളെ ആദരിച്ചു. പടിഞ്ഞാറേകല്ലടയിൽ താലൂക്ക്തല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടവനശേരി സുരേന്ദ്രനും മൈനാഗപ്പള്ളിയിൽ തുണ്ടിൽ നിസാറും പോരുവഴിയിൽ ഉല്ലാസ് കോവൂരും ശൂരനാട് തെക്ക് എസ് ബഷീറും ശൂരനാട് വടക്ക് ജി തുളസീധരൻ പിള്ളയും നിർവഹിച്ചു.
ബാബു ഹനീഫ ഭവനയാത്രാ ക്യാപ്റ്റനായിരുന്നു. കല്ലട ഷാലി, ജി വിജയൻ പിള്ള, ശ്രീകുമാർ, ബാബു കുഴിവേലി, പി കെ സദാശിവൻ, തുളസീധരൻ പിള്ള, എസ് ശശികല, മുൻഷീർ ബഷീർ, മായാ വേണുഗോപാൽ, ബിനു മാവിനാത്തറ, ഷൈജൻ, മുഹമ്മദ് സാലി, പ്രമോദ് തുടങ്ങിയവർ വിവിധ പഞ്ചായത്തുകളിൽ നേതൃത്വം നൽകി.