കൊട്ടാരക്കര : ജില്ലയിലെ അഗതിമന്ദിരങ്ങൾക്ക് ജില്ലാ പഞ്ചായത്തിനന്റെ കരുതൽ. ഇരുപത്തൊന്ന് അഗതി മന്ദിരങ്ങളിലെ 948 അന്തേവാസികൾക്കായി പുതുവസ്ത്രങ്ങൾ സമ്മാനിച്ചു. സാമൂഹിക നീതി വകുപ്പുമായി സഹകരിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്.
ഖാദി, ഹാന്റക്സ് വസ്ത്രങ്ങളാണ് വിതരണം ചെയ്തത്. പുത്തൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ വസ്ത്രവിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.സുമാലാൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനിൽ.എസ്.കല്ലേലിഭാഗം, വസന്ത രമേശ്, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.ആർ.പ്രദീപൻ, ബച്ചി.ബി.മലയിൽ, ജെ.കെ.വിനോദിനി, ആർ.ഗീത, പി.എസ്.അമൽരാജ് എന്നിവർ പ്രസംഗിച്ചു.