ക​ഞ്ചാ​വു​മാ​യി പ്ര​തി​യും സഹായി​യും പോലീസ് പി​ടി​യി​ൽ
Tuesday, March 21, 2023 11:13 PM IST
കൊ​ട്ടാ​ര​ക്ക​ര: സ്ഥി​ര​മാ​യി ക​ഞ്ചാ​വു വി​ൽ​പ​ന ന​ട​ത്തി വ​രു​ന്ന​യാ​ളും സ​ഹാ​യി​യാ​യ പ​ങ്കാ​ളി​യും അ​റ​സ്റ്റി​ൽ. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലും ക​ഞ്ചാ​വ് കേ​സു​ക​ളി​ലും പ്ര​തി​യാ​യി​ കോ​ട​തി ശി​ക്ഷി​ച്ചി​ട്ടു​ള്ള മൈ​ലം പ​ള്ളി​ക്ക​ൽ പെ​രും​കു​ളം ക​ളീ​ലു​വി​ള ജം​ഗ്ഷ​നി​ൽ വി​ശാ​ഖം വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ എ​ന്ന് വി​ളി​ക്കു​ന്ന ബി​ജു​കു​മാ​ർ (48), ത​ല​വൂ​ർ കു​ര സു​ഭാ​ഷ് ഭ​വ​നി​ൽ സു​ഭാ​ഷ് (കു​ര സു​ഭാ​ഷ് -40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കൊ​ല്ലം റൂ​റ​ൽ ജി​ല്ല​യി​ലെ യോ​ദ്ധാ​വ് ആ​ന്‍റി ഡ്ര​ഗ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ഡി​ഷ​ണ​ൽ എ​സ്പി ​ജെ സ​ന്തോ​ഷ് കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സി-​ബ്രാ​ഞ്ച് ഡിവൈ​എ​സ്പി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സും ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ബി​ജുകു​മാ​റി​നെ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഏ​ഴു കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീം ​പി​ടി​കൂ​ടി​യി​രു​ന്നു. പാ​ല​ക്കാ​ട് വാ​ള​യാ​ർ ചെ​ക്ക് പോ​സ്റ്റി​ൽ വ​ച്ച് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​തി​നു സു​ഭാ​ഷ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ക്കാ​ല​മാ​യി പാ​ല​ക്കാ​ട്‌ ജി​ല്ലാ ജ​യി​ലി​ലും തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​ലു​മാ​യി ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് വീ​ണ്ടും അ​റ​സ്റ്റി​ലാ​വു​ന്ന​ത് .

സ്കൂൾ വാർഷികം ആഘോഷിച്ചു

കുറ്റിവട്ടം: കുറ്റിവട്ടം ഗവ. മുഹമ്മദൻ എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു. ഉദ്ഘാടന സമ്മേളനം പന്മന ഗ്രാമപഞ്ചായത്ത് അംഗം വി. അബിളി ഉദ്ഘാടനം ചെയ്തു. ജഹാംഗീർ, കുറ്റിവട്ടം. കെ.അബ്ദുൽ ജലീൽ, മുംതാസ്.എം,രാധിക, ഹെഡ്മാസ്റ്റർ അനീസ്മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ജംഷീർ എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്‍റ് ഷെമീൽ അധ്യക്ഷത വഹിച്ചു.