കുണ്ടറ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
1280950
Saturday, March 25, 2023 11:13 PM IST
കുണ്ടറ: കൃഷി, പാർപ്പിടം, ശുദ്ധജലം എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് കുണ്ടറ ഗ്രാമപഞ്ചായത്ത് ബജറ്റ്. വൈദ്യുതി, വയോധിക ക്ഷേമം, ശിശു വികസനം എന്നിവയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. 177376458 രൂപ വരവും176002600 രൂപ ചെലവും1373858 രൂപ മിച്ചവും വരുന്ന ബജറ്റ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓമനക്കുട്ടൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അവതരിപ്പിച്ചു.
പാർപ്പിടത്തിന്1.5 കോടി, ശുദ്ധജലത്തിന് പത്തുലക്ഷം, ശുചീകരണത്തിന് 12 ലക്ഷം, പട്ടികജാതി ക്ഷേമത്തിന് 25 ലക്ഷം, കൃഷി മൃഗസംരക്ഷണം വ്യവസായം എന്നിവയ്ക്ക് 5338000 രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.