പ​ഞ്ച​ദി​ന വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​മ്പ് നാ​ളെ മു​ത​ൽ കൊ​ല്ല​ത്ത്
Thursday, March 30, 2023 11:03 PM IST
കൊ​ല്ലം : ഇ​പ്ലോ ( ഇ​ന്‍റർ​നാ​ഷ​ണ​ൽ പീ​പ്പി​ൾ ലീ​പ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ) യു​ടെ​യും ക​രു​ത​ൽ മ്യൂ​സി​ക് അ​ക്കാ​ഡ​മി​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഞ്ചു ദി​വ​സ​ത്തെ വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​മ്പ് പോ​സി​റ്റീ​വ് പെ​യ്ജി​യ​ൻ​ട്രി എ​ന്ന പേ​രി​ൽ ക​രു​ത​ൽ മ്യൂ​സി​ക് അ​ക്കാ​ഡ​മി ഹാ​ളി​ൽ ന​ട​ക്കും.
നാ​ളെ മു​ത​ൽ അ​ഞ്ചു​വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ​യാ​ണ് ക്യാ​മ്പ്.​പ​ന്ത്ര​ണ്ടാം വ​ർ​ഷ​മാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ഉ​ച്ച​ഭ​ക്ഷ​ണം കൊ​ണ്ടു​വ​ര​ണം.​ക്യാ​മ്പി​ൽ ചാ​യ​യും ല​ഘു ഭ​ക്ഷ​ണ​വും ന​ൽ​കും.13 മു​ത​ൽ 23 വ​യ​സ് വ​രെ​യു​ള്ള​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം.
വ്യ​ക്തി​ത്വ വി​ക​സ​നം, ഗോ​ൾ സെ​റ്റിം​ഗ്, ടൈം ​മാ​നേ​ജ്മെ​ന്‍റ ് ആന്‍റ് സ്‌​ട്രെ​സ് മാ​നേ​ജ്മെ​ന്‍റ്,ഓ​ർ​മ​ശ​ക്തി പ​രി​ശീ​ല​നം,ടീം ​വ​ർ​ക്ക്‌ ആ​ന്‍റ് ലീ​ഡ​ർ​ഷി​പ് ട്രെ​യി​നിം​ഗ്,ഇ​ന്ന​ർ ഹീ​ലിം​ഗ്, സെ​ക്സ് എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ന്‍റ് വാ​ല്യൂ എ​ഡ്യൂ​ക്കേ​ഷ​ൻ, ജേ​ർ​ണ​ലി​സം, സാ​ഹി​ത്യം, ക്രീ​യേ​റ്റീ​വ് റൈ​റ്റിം​ഗ്, സം​ഗീ​തം,ഡാ​ൻ​സ്, നാ​ട​കം,സി​നി​മ,മ​റ്റു ക​ലാ​മേ​ഖ​ല​ക​ൾ, യോ​ഗ, ഒ​റി​ഗാ​മി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ക്‌​ളാ​സു​ക​ൾ ഉ​ണ്ടാ​കും.
ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് കൗ​ൺ​സ​ലിം​ഗ് സൗ​ക​ര്യ​വും മാ​താ​പി​താ​ക്ക​ൾ​ക്ക് എ​ഫ​ക്റ്റീ​വ് പേ​ര​നന്‍റിം​ഗ് എ​ന്നീ വി​ഷ​യ​ത്തി​ൽ ക്‌​ളാ​സും ഉ​ണ്ടാ​കും.
അ​മ്മ​ച്ചി വീ​ട് ജം​ഗ്ഷ​നി​ൽ നി​ന്ന് കോ​ട്ട​ക്ക​ക​ത്തേ​ക്ക് പോ​കു​ന്ന ക​ഴ്സ​ൺ റോ​ഡി​ൽ ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ന്‍റെ പു​റ​കി​ലെ ഗേ​റ്റി​ന് സ​മീ​പ​മു​ള്ള മോ​ർ​ണിം​ഗ് സ്റ്റാ​ർ ചേ​മ്പേ​ഴ്സി​ൽ ആ​ണ് ക​രു​ത​ൽ മ്യൂ​സി​ക് അ​ക്കാ​ഡ​മി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9387676757, 9387045116,8089802884 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.
പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ജോ​ർ​ജ് എ​ഫ്. സേ​വ്യ​ർ വ​ലി​യ​വീ​ട്, ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, ടി.​വി. ടെ​റ​ൻ​സ്, എ​ഡ്‌​വേ​ർ​ഡ് രാ​ജു കു​രി​ശി​ങ്ക​ൽ, ഇ​ഗ്‌​നേ​ഷ്യ​സ് വി​ക്ട​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.