കാറിടിച്ച് വീട്ടമ്മ മരിച്ചു
1283154
Saturday, April 1, 2023 1:48 AM IST
അഞ്ചല്‍: മലയോര ഹൈവേയില്‍ അഞ്ചല്‍ -കുളത്തുപ്പുഴ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. പഴയേരൂർ ഭാരതിപുരം ജെജെ ഭവനിൽ എം.പി. ജെറോമിന്റെ ഭാര്യ ജെസി ജെറോം (59) ആണ് മരിച്ചത്.
പത്തടിക്ക് സമീപം തോട്ടംമുക്കില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം ഉണ്ടായത്. അഞ്ചല്‍ ഭാഗത്ത് നിന്നും കുളത്തുപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടന്നു പോകവേ നടന്നുപോവുകയായിരുന്ന ജെസിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഓടയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ജെസിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് സംസ്കരിക്കും. മക്കൾ: ലെനിൻ, സ്റ്റാലിൻ. മരുമക്കൾ : പ്രീതി, അനു രാജൻ.