ചിറക്കര ഗ്രാമ പഞ്ചായത്തിൽ കുത്തിയിരുപ്പ് സമരം നടത്തി
1283245
Saturday, April 1, 2023 11:00 PM IST
ചാത്തന്നൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം നൽകാത്തതിൽ പ്രതിഷേധിച്ച് ചിറക്കര ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫിസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
പദ്ധതി വിഹിതം അനുവദിക്കാത്തത് പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. സത്യദേവൻ പറഞ്ഞു.
സുജയ്കുമാർ അധ്യക്ഷനായിരുന്നു. ദിലീപ് ഹരിദാസൻ, സി.ആർ. അനിൽകുമാർ, ഉളിയനാട് ജയൻ, സുബി പരമേശ്വരൻ, മിനി അനിൽകുമാർ, ബൈജു ലാൽ, രാധാകൃഷ്ണ പിള്ള, മേരി റോസ് , കെ.സുരേന്ദ്രൻ, എ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപേക്ഷ ക്ഷണിച്ചു
കൊല്ലം: ബിസില്‍ ട്രെയിനിങ് വിഭാഗം ഏപ്രിലില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ് ടു, എസ് എസ് എല്‍ സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഫോണ്‍: 7994449314.