കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ധർണ നടത്തി
1283251
Saturday, April 1, 2023 11:00 PM IST
ചാത്തന്നൂർ : കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പെൻഷൻ കാർ പ്രകടനവും ധർണയും നടത്തി. പെൻഷൻ കിട്ടുന്നതു വരെ അനിശ്ചിത കാല സമരം നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചാത്തന്നൂർ ഡിപ്പോയിലെ പ്രകടനവും ധർണയും.
ചാത്തന്നൂർ യൂണിറ്റിൽ നടന്ന ധർണ യൂണിറ്റ് സെക്രട്ടറി സി.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കെ.ജനാർദ്ദനൻ നായർ അധ്യക്ഷനായിരുന്നു. സംസ്ഥാന നിർവാഹക സമിതി അംഗം എൻ. രവീന്ദ്രൻ പിള്ള, എം.കെ. അലക്സാണ്ടർ, പി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
പന്മന പഞ്ചായത്തിൽ കട്ടിൽ
വിതരണം ചെയ്തു
പന്മന: ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽപ്പെടുത്തി എസ് സി വിഭാഗത്തിന് കട്ടിൽ വിതരണം ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഷമി പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുകുട്ടൻ അധ്യക്ഷനായി . മൂന്നുലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്തംഗങ്ങളായ സുകന്യ, കൊച്ചറ്റയിൽ റഷീന, മല്ലയിൽ സമദ്, അൻസർ, രാജീവ് കുഞ്ഞുമണി, ഹൻസിയ, ശ്രീകല, ലിൻസി ലിയോൺ, ഷംനാ റാഫി, പഞ്ചായത്ത് സൂപ്രണ്ട് ലിസിത, സെക്രട്ടറി വിൻസന്റ് എന്നിവർ പ്രസംഗിച്ചു.