തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ വിശുദ്ധവാര തിരുകർമങ്ങൾക്ക് ഇന്ന് തുടക്കമാകും
1283281
Saturday, April 1, 2023 11:20 PM IST
കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ വിശുദ്ധവാര തിരുകർമങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 5.45ന് ദിവ്യബലി, 7.30ന് പാരിഷ് ഹാളിൽ കുരുത്തോല ആശീർവാദം, തുടർന്ന് ദേവാലയത്തിലേക്ക് പ്രദക്ഷിണം, ദിവ്യബലി, വൈകുന്നേരം അഞ്ചുമുതൽ രാത്രി ഏഴു വരെ കുന്പസാരം. നാളെ മുതൽ അഞ്ചുവരെ രാവിലെ 5.45ന് പ്രഭാത പ്രാർഥന, ദിവ്യകാരുണ്യ ആശീർവാദം, ദിവ്യബലി എന്നിവ നടക്കും. നാളെ വൈകുന്നേരം 4.30ന്തൈല പരികർമ ദിവ്യബലി ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും. നാലിന് വൈകുന്നേരം അഞ്ചുമുതൽ രാത്രി ഏഴു വരെ കുന്പസാരം. ആറിന് വൈകുന്നേരം 4.50ന് ബിഷപിന് സ്വീകരണം, അഞ്ചിന് തിരുവത്താഴ ദിവ്യബലി, ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും. രാത്രി ഏഴുമുതൽ ദിവ്യകാരുണ്യ ആരാധന, ഒന്പതുമുതൽ പൊതുആരാധന.
ഏഴിന് രാവിലെ ആറുമുതൽ ഉച്ചകഴിഞ്ഞ് 2.45 വരെ ദിവ്യകാരുണ്യ ആരാധന, ഏഴുമുതൽ ഒന്പതുവരെ കുരിശിന്റെ വഴി. ഉച്ചകഴിഞ്ഞ് മൂന്നിന് പീഢാനുഭവ ശുശ്രൂഷ, ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പാസ് രൂപ പ്രദക്ഷിണം, പാസ് രൂപ വണക്കം, രാത്രി പത്തിന് പാസ്രൂപ വണക്കം, കബറടക്കം.
എഴിന് രാത്രി 10.45ന് തീയും തിരിയും ആശീർവദിക്കൽ, തുടർന്ന് പെസഹാ പ്രഘോഷണം, ദൈവ വചന പ്രഘോഷണം, ജ്ഞാനസ്നാന വ്രത നവീകരണ കർമം, സ്തോത്രയാഗ കർമം എന്നിവ നടക്കും. ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിക്കും. ഒന്പതിന് ഈസ്റ്റർ ഞായർ രാവിലെ 7.30ന് ദിവ്യബലി