കൊല്ലം: കിഴക്കേ കല്ലടയിൽ മീൻ പിടിക്കുന്നതിനിടെ വിദ്യാർഥി കായലിൽ മുങ്ങി മരിച്ചു. കിഴക്കേ കല്ലട തെക്കേമുറി ഉടയൻക്കാവ് ക്ഷേത്രത്തിന് സമീപം കൊച്ചുവിള വീട്ടിൽ ശ്രീലാൽ- മഞ്ജു ദന്പതികളുടെ മകൻ ശ്രീഹരി (12) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.30ന് വീടിനടുത്തുള്ള കായലിൽ കൂട്ടുകാരനോടൊപ്പം മീൻ പിടിക്കുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. കുണ്ടറയിൽ നിന്ന് അഗ്നിരക്ഷാ സേനയും കൊല്ലത്ത് നിന്നും സ്കൂബ സംഘവും എത്തിയാണ് മൃതദേഹം കണ്ടെത്തിയത്. കിഴക്കേ കല്ലട സിവികെഎം എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: ശ്രീനന്ദ് .