രൂപതാ സമിതി ചർച്ച നടത്തി
1297890
Sunday, May 28, 2023 2:56 AM IST
കൊല്ലം: സിആർഇസഡ് വിഷയവുമായി ബന്ധപ്പെട്ടു കെഎൽസിഎ കൊല്ലം രൂപത സമിതി എൻ.കെ. പ്രേമചന്ദ്രൻ എംപിയുമായി ചർച്ച നടത്തി.
ഇപ്പോൾ പ്രസിദ്ധീകരിച്ച മാപ്പിൽ പോർട്ട് കൊല്ലം പ്രദേശത്തെ അനവധി സർവേ നമ്പറുകൾ ഉൾപ്പെട്ടിട്ടില്ല. മാപ്പിലെ അപാകതകൾ പരിഹരിക്കണം. കൊല്ലം ജില്ലയിലെ തീരദേശ പഞ്ചായത്തുകൾ എല്ലാം പട്ടണ സമാനങ്ങൾ ആയതിനാൽ എല്ലാ പഞ്ചായത്തുകളെയും സിആർഇസഡ് - രണ്ട് സോണിൽ ഉൾപ്പെടുത്തണം. ഈ ആവശ്യങ്ങളിൽ എംപിയുടെ സത്വര ഇടപെടലുകൾ ഉണ്ടാകണമെന്ന് അവശ്യപ്പെട്ടു. കൊല്ലം ജില്ലയിലെ തീരജനതയോടൊപ്പം ചേർന്ന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് എംപി ഉറപ്പ് നൽകി.
ഭാരവാഹികളായ ലെസ്റ്റർ കാർഡോസ്,ജാക്സൺ നീണ്ടകര, ലക്ടീഷ്യ. ജെ ജോസഫ്കുട്ടി കടവിൽ, ആൻഡ്രൂ സിൽവ എഡിസൺ, റോണ റിബേറോ എന്നിവർ പങ്കെടുത്തു.