ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​ മൂർഖൻ; ജീ​വ​ന​ക്കാ​രി​ക്ക് ക​ടി​യേ​റ്റു
Sunday, May 28, 2023 2:56 AM IST
ചാ​ത്ത​ന്നൂ​ർ: ​ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ​ൽ പാ​മ്പ്. ഫ്ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി​ക്ക് ക​ടി​യേ​റ്റു. ജീ​വ​ന​ക്കാ​രി​യെ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ട​ൻ എ​ത്തി​ച്ച​തി​നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഫ്ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രി വേ​ള​മാ​നൂ​ർ സ്വ​ദേ​ശി​നി സു​ധ​യ്ക്കാ​ണ് ഓ​ഫീ​സി​നു​ള്ളി​ൽ വ​ച്ച് പാ​മ്പ് ക​ടി​യേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​തി​വു പോ​ലെ ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​റ​ന്ന​പ്പോ​ൾ ഫ്ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും അ​ക​ത്തു ക​യ​റി. ഫ്ര​ണ്ട് ഓ​ഫീ​സി​ലെ ക​ംപ്യൂ​ട്ട​ർ ഓ​ൺ ചെ​യ്ത​പ്പോ​ൾ ക​ംപ്യൂ​ട്ട​റി​ന​ടി​യി​ൽ എ​ന്തോ അ​ന​ങ്ങു​ന്ന​താ​യി തോ​ന്നി. അ​ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സു​ധ​യു​ടെ ഇ​ട​തു​കൈ​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ​ത്.

ഉ​ട​ൻ ത​ന്നെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ ്എ​സ്. സ​ത്യ​പാ​ല​ൻ സു​ധ​യെ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ംപ്യൂ​ട്ട​റിന​ടി​യി​ൽ നി​ന്നും മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ കു​ഞ്ഞി​നെ​യും​ ക​ണ്ടെ​ത്തി. ഇ​തി​നെ ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ പി​ടി​കൂ​ടി മെ​ഡി​ക്ക​ൽ കോ​ളജി​ലെ​ത്തി​ച്ച​തി​നാ​ൽ ചികി​ത്സ എ​ളു​പ്പ​മാ​യി.

ദേ​ശീ​യ പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​ത്ത് ഓ​ട​കു​ഴി​ച്ച​പ്പോ​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​മ്പി​നെ ക​ണ്ടെത്തു​ക​യും അ​തി​നെപി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ​രി​സ​ര​ത്തു നി​ന്നും നി​ര​വ​ധി ത​വ​ണ പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളജി​ൽ പ്ര​വേ​ശി​പ്പി​ച്ച സു​ധ​യു​ടെ ആ​രോഗ്യ ​നി​ല തൃ​പ്തി​ക​ര​മാ​യ​തി​നാ​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സ​ത്യ​പാ​ല​ൻ പ​റ​ഞ്ഞു.

സു​ധ​യെ ഓ​ഫി​സി​നു​ള്ളി​ൽ വ​ച്ച് ക​ടി​ച്ച​ത് മൂ​ർ​ഖ​ന്‍റെ കു​ഞ്ഞാ​ണ്. ഒ​ന്നി​ല​ധി​കം മു​ട്ട​ക​ൾ വി​രി​ഞ്ഞ് കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന ഭ​യ​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും. അ​ത് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​ള്ളി​ലാ​ണോ എ​ന്ന ഭ​യാ​ശ​ങ്ക​യും ശ​ക്ത​മാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ൽ ക​യ​റാ​ൻ ജീ​വ​ന​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഭ​യ​മാ​യി​രി​ക്ക​യാ​ണ്. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​രി​സ​രം പാ​മ്പു​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ട് കാ​ല​ങ്ങ​ളേ​റെ​യാ​യി.