പൂ​വ​റ്റൂ​ര്‍ ഡി​സ്ട്രി​ബ്യൂ​ട്ട​റി​ലെ ത​ട​സം: പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ച് മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍
Sunday, May 28, 2023 11:45 PM IST
കൊല്ലം: ക​ല്ല​ട ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പൂ​വ​റ്റൂ​ര്‍ ഡി​സ്ട്രി​ബ്യൂ​ട്ട​റി​ലെ ജ​ല​വി​ത​ര​ണ ത​ട​സം പ​രി​ഹ​രി​ക്കാ​നാ​യി മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ 3500 ചെ​യ്‌​നേ​ജി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. വേ​ന​ല്‍ കാ​ല​ത്ത് ഡി​സ്ട്രി​ബ്യൂ​ട്ട​റി​ലെ ത​ട​സം മൂ​ലം ക​നാ​ല്‍ വ​ഴി​യു​ള്ള ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടി​രു​ന്നു. ഈ ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

ജ​ലം ഒ​ഴു​കു​ന്ന​തി​ന് ത​ട​സ​മെ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്തി ഉ​ട​ന്‍ പ​രി​ഹ​രി​ക്കാ​ന്‍ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ എ​സ് ആ​ര്‍ ര​മേ​ശ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് എൻജി​നീ​യ​ര്‍ ടെ​സി​മോ​ന്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ര്‍ സു​രേ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ൻജിനീ​യ​ര്‍​മാ​രാ​യ ബേ​ബി, അ​ഹ​ല്യ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.