ഐ​സ​ക് ഈ​പ്പ​ൻ ഇ​ന്ന് വി​ര​മി​ക്കും
Wednesday, May 31, 2023 3:55 AM IST
കു​ണ്ട​റ: 36 വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ നി​സ്തു​ല സേ​വ​ന​ത്തി​നു ശേ​ഷം ഹെ​ഡ്മാ​സ്റ്റ​ർ ഐ​സ​ക് ഈ​പ്പ​ൻ ഇ​ന്ന് വി​ര​മി​ക്കും.1995 മു​ത​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​ന്ന ഐ​സ​ക് ഈ​പ്പ​ന് 2006-07 ൽ ​പ​ല​തു​ള്ളി പു​ര​സ്കാ​രം, 2007ൽ ​സം​സ്ഥാ​ന​ത​ല ഗു​രു​വ​ന്ദ​നം അ​വാ​ർ​ഡ്, 2011-2012ൽ ​മി​ക​ച്ച പി​ടി​എ ജി​ല്ലാ​ത​ല അ​വാ​ർ​ഡ്, 2021-22ൽ ​കേ​ര​ള സം​സ്ഥാ​ന പേ​ര​ന്‍റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത​ല അ​ധ്യാ​പ​ക പു​ര​സ്കാ​രം, 2017-18ൽ ​കേ​ര​ള ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗെ​യി​ഡ്സി​ന്‍റെ സം​സ്ഥാ​ന​ത​ല ലോ​ങ്ങ് ഡെ​ക്ക​റേ​ഷ​ൻ അ​വാ​ർ​ഡ് എ​ന്നീ നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

വൈ​സ് മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യ റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി, ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം, സി ​അ​ച്യു​ത​മേ​നോ​ൻ മെ​മോ​റി​യ​ൽ ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡ​യ​റ​ക്ട് ബോ​ർ​ഡ് അം​ഗം, തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ന്നി നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഇ​ന്ന് സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ർ ഐ​സ​ക്ക് ഈ​പ്പ​ന് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും പി​ടി​എ​യും ചേ​ർ​ന്ന് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ​സ്നേ​ഹോ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി. ച​ട​ങ്ങി​ൽ പി​സി വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.