അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സി​ന് റാ​ങ്കു​ക​ളു​ടെ തി​ള​ക്കം
Wednesday, May 31, 2023 4:00 AM IST
അ​ഞ്ച​ല്‍ : കേ​ര​ളാ യൂ​ണി​വേ​ഴ്‌​സി​റ്റി ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജി​ന് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ റാ​ങ്കു​ക​ളോ​ടെ തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം. ബി​എ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷി​ല്‍ ജ​സ്‌​ന ജോ​ണ്‍ ഒ​ന്നാം റാ​ങ്കും ജാ​ന​കി എ​സ്. ര​ണ്ടാം റാ​ങ്കും കീ​ര്‍​ത്ത​ന ഹ​രി അ​ഞ്ചാം റാ​ങ്കും നേ​ടി.

കൊ​മേ​ഴ്‌​സി​ല്‍ വൈ​ശാ​ഖ് എ. ​ര​ണ്ടാം റാ​ങ്കും അ​ക്ഷ​യ എ. ​മൂ​ന്നാം റാ​ങ്കും നേ​ടി. പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സി​ല്‍ മെ​ര്‍​ലി​ന്‍ സ​ജി ആ​റാം റാ​ങ്ക് നേ​ടി. മ​ല​യാ​ള​ത്തി​ല്‍ ഗാ​യ​ത്രി പി. ​ഏ​ഴാം റാ​ങ്കും വി​ജി​ത കൃ​ഷ്ണ​ന്‍ ഒ​ന്‍​പ​താം റാ​ങ്കും നേ​ടി. റാ​ങ്ക് ജേ​താ​ക്ക​ളെ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ഷോ​ജി വെ​ച്ചൂ​ര്‍ ക​രോ​ട്ട് അ​ഭി​ന​ന്ദി​ച്ചു.