അഞ്ചല്‍: അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡായ തഴമേല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മികച്ച വിജയം.
ഇടതുമുന്നണിക്കായി മത്സരിച്ച സിപിഐയിലെ ജി സോമരാജന് 264 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 1270 വോട്ടുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ജി സോമരാജന് 636, ബിജെപി സ്ഥാനാര്‍ഥി ബബുല്‍ ദേവ് 372, യുഡിഎഫ് സ്ഥാനാര്‍ഥി ബിനു കെ.സി 264 ഉം വോട്ടുകള്‍ നേടി.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ വാര്‍ഡ് അംഗം ബിനു രാജി വച്ചതോടെയാണ് തഴമേലില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ജനം നല്കിയ മറുപടിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ മികച്ചവിജയം എന്ന് ഇടതുനേതാക്കള്‍ പറഞ്ഞു. വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നതായി ജി സോമരാജന് പ്രതികരിച്ചു. ഇടതു സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും ആഹ്ലാദപ്രകടനം നടത്തി. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇടതുമുന്നണി ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ കനത്ത പോലീസ് കാവലില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ വച്ചായിരുന്നു വോട്ടെണ്ണല്‍ നടന്നത്.