ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് തി​രി​തെ​ളി​ഞ്ഞു
Wednesday, May 31, 2023 11:33 PM IST
കൊല്ലം: അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ശി​വ​ഗി​രി ആ​ശ്ര​മ​ത്തി​ന് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ തി​രി​തെ​ളി​ഞ്ഞു. ആ​ശ്ര​മ​ത്തി​ലെ ഗു​രു​ദേ​വ പ​ഞ്ച​ലോ​ഹ വി​ഗ്ര​ഹ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്ക് ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി ഗു​രു​പ്ര​സാ​ദ്, സ്വാ​മി ബോ​ധി​തീ​ർ​ഥ, സ്വാ​മി ശ​ങ്ക​രാ​ന​ന്ദ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു .
നോ​ർ​ത്ത് പോ​യി​ന്‍റ്് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം ചാ​ൾ​സ് കൗ​ണ്ടി ക​മ്മീ​ഷ​ണ​ർ റൂ​ബി​ൻ കോ​ളി​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു . ശി​വ​ഗി​രി ആ​ശ്ര​മം അ​മേ​രി​ക്ക​യി​ലെ ശ്രീ​നാ​രാ​യ​ണ ദ​ർ​ശ​ന പ്ര​ചാ​ര​ണ​ത്തി​ന് പു​തി​യ വ​ഴി​ത്തി​രി​വാ​കു​മെ​ന്നും ലോ​ക​ത്തി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ല്ലാം ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ കൃ​തി​ക​ൾ പാ​ഠ്യ​പ​ദ്ധ​തി​യാ​ക്കു​ന്ന ഈ ​കാ​ല​യ​ള​വി​ൽ ഗു​രു​ദ​ർ​ന​ത്തി​ന് പ്ര​സ​ക്തി​യേ​റു​ക​യാ​ണ്.
മാ​ന​വ​രാ​ശി​ക്ക് മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെയും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെയും വി​ത്തു​ക​ൾ പാ​കി​യ ഗു​രു​ദേ​വ ദ​ർ​ശ​നം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​പോ​ലും ഭാ​വി​യി​ൽ ഏ​റ്റെ​ടു​ക്കു​മെ​ന്നു റൂ​ബി​ൻ കോ​ളി​ൻ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു .
സ്വാ​മി ഗു​രു​പ്ര​സാ​ദ് സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് ഡോ. ​ശി​വ​ദാ​സ​ൻ മാ​ധ​വ​ൻ ചാ​ന്നാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി അ​നി​രു​ദ്ധ​ൻ, വൈ​സ് പ്ര​സി​ഡന്‍റുമാ​രാ​യ മ​നോ​ജ് കു​ട്ട​പ്പ​ൻ, അ​നി​ൽ കു​മാ​ർ, ട്ര​ഷ​റ​ർ സ​ന്ദീ​പ് പ​ണി​ക്ക​ർ, ജോയിന്‍റ് ​സെ​ക്ര​ട്ട​റി സാ​ജ​ൻ ന​ട​രാ​ജ​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി .