മാ​ഹി മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, June 1, 2023 11:13 PM IST
കൊ​ല്ലം: സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് കി​ളി​കൊ​ല്ലൂ​ർ, ക​ല്ലും​താ​ഴം ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്‌​ഡി​ൽ ആറ് ലി​റ്റ​ർ മാ​ഹി മ​ദ്യ​വു​മാ​യി ഒരാൾ അ​റസ്റ്റിൽ. കൊ​ല്ലം എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ൻ​ഡ് ആന്‍റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലായിരുന്നു റെയ്ഡ്.
സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​ഷ്ണു ബി ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘ​മാ​ണ് കി​ളി​കൊ​ല്ലൂ​ർ ഇ​ര​ട്ടകു​ള​ങ്ങ​ര ശി​വ ചൈ​ത​ന്യയിൽ സ​ജീ​വി​നെ​ പി​ടി​കൂ​ടി​യ​ത്. ഇയാൾ കു​റെ നാ​ളു​ക​ളാ​യി മം​ഗ​ലാ​പു​രം ഭാ​ഗ​ത്ത് പോ​യി വ​രു​ന്പോ​ൾ മാ​ഹി നി​ന്നും മ​ദ്യം വാ​ങ്ങി സ്ഥി​ര​മാ​യി മ​ദ്യം വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.
ഇയാളുടെ ക​ട​യു​ടെ മ​റ​വി​ലാ​ണ് മ​ദ്യം വി​ൽ​പ്പ​ന. വി​ല​കൂ​ടി​യ വി​ദേ​ശ മ​ദ്യ​മാ​ണ് ഇയാളിൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. 500 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന മ​ദ്യം 1500 രൂ​പ വി​ല​ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. കു​റ​ച്ച് നാ​ളു​ക​ളാ​യി എ​ക്‌​സൈ​സ് സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ഡ്രൈ ​ഡേ​യി​ലാ​ണ് വി​പു​ല​മാ​യ ക​ച്ച​വ​ടം. മാ​ഹി വ്യാ​ജ മ​ദ്യ​ത്തി​ന്‍റെ വി​ല്പ​ന​യെ കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സ് അ​റി​ച്ചു എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി​ഷ്ണു ബി​ക്കൊ​പ്പം അ​സിസ്റ്റന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​മ​നോ​ജ്‌​ലാ​ൽ, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നി​ഥി​ൻ, അ​ജീ​ഷ് ബാ​ബു, ജൂ​ലി​യ​ൻ ക്രൂ​സ്, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​റാ​യ ഗം​ഗ.​ജി, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ സു​ബാ​ഷ് എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.