പേ​രൂ​ർ മീ​നാ​ക്ഷി വി​ലാ​സം ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം
Friday, June 2, 2023 11:23 PM IST
കു​ണ്ട​റ: പേ​രൂ​ർ മീ​നാ​ക്ഷി വി​ലാ​സം ഗ​വ.​എ​ൽപിസ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വം വ​ർ​ണാ​ഭ​മാ​യി. ന​വാ​ഗ​ത​രെ അ​ക്ഷ​ര​തൊ​പ്പി അ​ണി​യി​ച്ചും പൂ​ക്ക​ൾ, സ​മ്മാ​ന​പ്പൊതി ​എ​ന്നി​വ​ ന​ൽ​കി​യും സ്വീ​ക​രി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ലൈ​വ് പ്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ആ​രം​ഭി​ച്ച സ്കൂ​ൾ​ത​ല ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​റ്റം​ക​ര പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ആ​ർ ദേ​വ​ദാ​സ് നി​ർ​വ​ഹി​ച്ചു. ക​വി മീ​യ​ണ്ണൂ​ർ ബാ​ബു അ​ക്കാ​ദ​മി​ക മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​കാ​ശ​നം​ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ സു​ഭാ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ൽ ഹെ​ഡ്മി​സ്ട്ര​സ് പി.​രാ​ജി, മു​ഖ​ത്ത​ല ബ്ലോ​ക്ക്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ച്ച്. ഹു​സൈ​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ്‌, ശാ​രീ​ദാ​സ്, കൊ​റ്റം​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ​സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ർ​ജു​ന​ൻ​പി​ള്ള, സീ​നി​യ​ർ അ​ധ്യാ​പി​ക സ​ജി. വി ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.