ല​ത്തീ​ൻ രൂ​പ​ത​ക​ളി​ൽ നാളെ മ​ണി​പ്പൂ​ർ ഐ​ക്യ​ദാ​ർ​ഢ്യ ദി​നം ആ​ച​രി​ക്കു​ം
Friday, June 2, 2023 11:27 PM IST
കൊല്ലം: മ​ണി​പ്പൂ​രി​ൽ ഗോ​ത്ര വ​ർ​ഗ പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ മ​റ​വി​ൽ ആ​സൂ​ത്രി​ത​മാ​യി ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ​യും ക്രി​സ്തീ​യ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ​യും ന​ട​ക്കു​ന്ന സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​വാ​നു​ള്ള ന​ട​പ​ടി എ​ടു​ക്കു​ക, മ​ണി​പ്പൂ​രി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പെ​ട്ട കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ക, മ​ണി​പ്പൂ​ർ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉന്നയിച്ച് നാളെ സം​സ്ഥാ​ന​ത്തെ 12 ല​ത്തീ​ൻ രൂ​പ​ത​ക​ളി​ലും മ​ണി​പ്പൂ​ർ ഐ​ക്യ​ദാ​ർ​ഢ്യ ദി​നം ആ​ച​രി​ക്കു​ം.
ദി​വ്യ​ബ​ലി​യ്ക്കു ശേ​ഷം കൊ​ല്ലം രൂ​പ​ത​യി​ലെ കെഎൽസിഎ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​മെ​ന്നു കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി അ​റി​യി​ച്ചു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലെ​സ്റ്റ​ർ കാ​ർ​ഡോ​സ് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ അ​നി​ൽ​ജോ​ൺ, ജാ​ക്സ​ൺ നീ​ണ്ട​ക​ര, ല​ക്റ്റീ​ഷ്യ, ഫാ.​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ജോ​സ​ഫ് കു​ട്ടി, വി​ൻ​സി ബൈ​ജു, ഡൊ​മ​നി​ക്, എ​ഡി​സ​ൺ, ആ​ൻ​ഡ്രൂ​സ് സി​ൽ​വ, ഷി​ജോ, റോ​ണ​റി​ബേ​റോ, കി​ര​ൺ ക്രി​സ്റ്റ​ഫ​ർ, അ​ജി​ത ഷാ​ജി എ​ന്നി​വ​ർ പ്രസംഗി​ച്ചു.