കുണ്ടറ: കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയവർക്ക് 2000 രൂപ വീതം ക്യാഷ് അവാർഡും ഫലകവും നൽകും. കല്ലട മേഖലയിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദ് കോസ് ആണ് അവാർഡ് നൽകുന്നത്.
കിഴക്കേകല്ലട, മൺട്രോതുരുത്ത്, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ മൂന്നു കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുന്നത്.
ക്ലബ് നിലവിൽ വന്ന 2022 ലാണ് ആദ്യമായി അവാർഡ് നൽകിയത്. ഏറ്റവും കൂടിയ മാർക്ക് നേടിയ കുട്ടികൾ സ്കൂൾ ഹെഡ്മാസ്റ്ററെയോ ഗസറ്റഡ് ഓഫീസറേയോ കൊണ്ട് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെ പകർപ്പും പാസ്പോർട്ട് സൈസ് കളർ ഫോട്ടോയും ജൂൺ 25 നകം മൺട്രോത്തുരുത്ത് വില്ലേജ് ഓഫീസിന് സമീപത്തുള്ള ലെഗൂണ്സ് റിസോർട്ട് അനക്സിൽ നൽകണമെന്ന് സെക്രട്ടറി എൻ അംബുജാക്ഷ പണിക്കർ അറിയിച്ചു