കാട്ടുപന്നിയെ തുറന്നുവിടാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
Tuesday, September 12, 2023 11:11 PM IST
ശൂ​ര​നാ​ട് : കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട കാ​ട്ടു​പ​ന്നി​യെ ര​ക്ഷി​ച്ച് തു​റ​ന്ന് വി​ടാ​നു​ള്ള നീ​ക്കം നാ​ട്ടു​കാ​ർ എ​തി​ർ​ത്തു. പി​ന്നീ​ട് അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​ർ എ​ത്തി പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ന്നു. ശൂ​ര​നാ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ്റം മു​റി അ​ഴ​കി​യ​കാ​വ് എ​ൽപി സ്കൂ​ളി​ന് സ​മീ​പം കഴിഞ്ഞദിവസമാണ് സം​ഭ​വം.​ഇ​വി​ടെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് കാ​ട്ടു​പ​ന്നി അ​ക​പ്പെ​ട്ട​ത്. സം​ഭ​വം അ​റി​ഞ്ഞ് ശാ​സ്താം​താം​കോ​ട്ട​യി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി ക​യ​റു​ക​ൾ കെ​ട്ടി പ​ന്നി​യെ പു​റ​ത്തെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തി.​എ​ന്നാ​ൽ പു​റ​ത്തെ​ടു​ത്ത് അ​ഴി​ച്ചു​വി​ടാ​നാ​ണ് നീ​ക്ക​മെ​ന്ന​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു.


മാ​സ​ങ്ങ​ളാ​യി പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്. അ​തി​നാ​ൽ പ​ന്നി​യെ കൊ​ല്ല​ണ​മെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വ​ർ കൈയൊഴി​ഞ്ഞു.​ജ​ന​വാ​സ മേ​ഖ​ല​യി​ൽ ശ​ല്യ​മാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ​അ​നു​മ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ അം​ഗീ​കൃ​ത ഷൂ​ട്ട​ർ​മാ​രെ കൊ​ണ്ട് പ​ന്നി​യെ വെ​ടി​വെ​ച്ച് കൊ​ല്ലാ​മെ​ന്നാ​യി​രു​ന്നു ല​ഭി​ച്ച നി​ർ​ദ്ദേ​ശം.​

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നു​മെ​ത്തി​യ അം​ഗീ​കൃ​ത ഷൂ​ട്ട​ർ പ​ന്നി​യെ കി​ണ​റ്റി​ൽ വെ​ച്ചു ത​ന്നെ വെ​ടി​വെ​ച്ചു കൊ​ന്നു.