കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമായ ഗാന്ധിഭവന് സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമാകുന്നു.
അയല്‍ വീട്ടില്‍ ഒരു മരം പദ്ധതിക്കാണ് രൂപം നല്‍കിയത്. ഈ പദ്ധതിയിലൂടെ മുഴുവന്‍ വീടുകളിലും ഒരു ഫലവൃക്ഷതൈ നടുക എന്നതാണ് ലക്ഷ്യം. അയല്‍ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുക, ഭൂമിക്ക് തണലാകുക വൃക്ഷത്തില്‍ നിന്നും ഫലം ലഭിക്കുക എന്നതാണീ പദ്ധതി.
കേരളത്തിലെ മുഴുവന്‍ ജില്ലകളിലും സജീവമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ സൗത്ത് സോണ്‍ (ദക്ഷിണ മേഖല),കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളെ മിഡില്‍ സോണ്‍ (മധ്യമേഖല).
കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളെ നോര്‍ത്ത് സോണ്‍ (ഉത്തരമേഖല) എന്നീ മേഖലകളായി തിരിച്ച്, ഗാന്ധിഭവന് ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായി തെരഞ്ഞെടുത്ത പുത്തൂര്‍ സായന്തനം ഡയറക്ടര്‍ സി. ശിശുപാലന് സൗത്ത് സോണിന്റെയും, ഗാന്ധിഭവന് സിഇഒ വിന്‍സെന്റ് ഡാനിയേലിന് മിഡില്‍ സോണിന്റെ യും ഹരിപ്പാട് ഗാന്ധിഭവന് സ്നേഹവീട് ഡയറക്ടര്‍ മുഹമ്മദ് ഷെമീറിന് നോര്‍ത്ത് സോണിന്റെയും ചുമതലകള്‍ നല്കി. ഗാന്ധിഭവന് ചെയര്‍പേഴ്സണ്‍ ഷാഹിദാകമാലിന്റെ അധ്യക്ഷതയില്‍ നടന്ന ട്രസ്റ്റ് ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂര്‍ സോമരാജന് പദ്ധതികള്‍ അവതരിപ്പിച്ചു.