മ​ത്സ്യബ​ന്ധ​ന വ​ള്ളം ഇ​രു​മ്പ് പാ​ള​യ​ത്തി​ല്‍ ത​ട്ടി ത​ക​ര്‍​ന്നു
Wednesday, September 20, 2023 11:57 PM IST
ച​വ​റ : ദേ​ശീ​യ​പാ​ത​യു​ടെ ക​രാ​ര്‍ ജോ​ലി നോ​ക്കു​ന്ന​വ​ര്‍ കാ​യ​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഇ​രു​മ്പ് പാ​ള​യ​ത്തി​ല്‍ മ​ത്സ്യബ​ന്ധ​നവ​ള്ളം ത​ട്ടി ഭാ​ഗീ​ക​മാ​യി ത​ക​ര്‍​ന്ന​താ​യി പ​രാ​തി.​

നീ​ണ്ട​ക​ര പു​ത്ത​ന്‍തു​റ തെ​ക്കെ വീ​ട്ടി​ല്‍ വി​നോ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രാ​മ​ച​ന്ദ്ര​ന്‍ എ​ന്ന വ​ള്ള​മാ​ണ് ത​ക​ര്‍​ന്നു എ​ന്ന് കാ​ണി​ച്ച് ച​വ​റ പോ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.
മ​ത്സ്യ​ബ​ന്ധ​നം ക​ഴി​ഞ്ഞ് ബോ​ട്ട് പു​ത്ത​ന്‍​തു​റ​യി​ലാ​ണ് ഇ​ടു​ന്ന​ത്.

പ​തി​വ് പോ​ലെ മ​ത്സ്യബ​ന്ധ​ന​ത്തി​ന് തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ നീ​ണ്ട​ക​ര പാ​ല​ത്തി​ന്‍റെ അ​ടി വ​ശ​ത്ത് കൂ​ടി പോ​കു​ന്ന​തി​നി​ട​യി​ല്‍ ദേ​ശീ​യ​പാ​ത​യു​ടെ വീ​തി കൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ണ്ട​ക​ര പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​റു​കാ​ര്‍​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള ഇ​രു​മ്പ് പാ​ള​യ​ത്തി​ല്‍ വ​ള്ളം ത​ട്ടു​ക​യാ​യി​രു​ന്നു.

വ​ള്ളം ത​ക​ര്‍​ന്ന​തി​നാ​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ഉ​ള്ള​താ​യി വ​ള്ള​ത്തി​ന്‍റെ ഉ​ട​മ പ​റ​യു​ന്നു.​അ​തി​നാ​ല്‍ അ​ശ്ര​ദ്ധ​മാ​യി ഇ​രു​മ്പ് പാ​ള​യം കെ​ട്ടി​യി​ട്ട​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രാ​തി​യി​ല്‍​പ്പ​റ​യു​ന്നു.