ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ റാ​ഞ്ചി​ങ് പ​ദ്ധ​തി: മ​ത്സ്യകു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Monday, September 25, 2023 10:59 PM IST
കു​ണ്ട​റ : ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ റാ​ഞ്ചിം​ഗ് പ​ദ്ധ​തി പ്ര​കാ​രം അ​ഷ്ട​മു​ടി കാ​യ​ലി​ൽ മ​ത്സ്യകു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. പ​ന്ത്ര​ണ്ട് ല​ക്ഷം കാ​ര ചെ​മ്മീ​ൻ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് പേ​ര​യം പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളാ​യ കു​മ്പ​ളം, ഓ​ണ​മ്പ​ലം ലാ​ന്‍റിം​ഗ് സെ​ന്‍റർ ക​ട​വ്, പ​ട​പ്പ​ക്ക​ര കു​തി​ര മു​ന​മ്പ്, കൈ​ത​മു​ന​മ്പ് എ​ന്നീ ക​ട​വു​ക​ളി​ൽ നി​ക്ഷേ​പി​ച്ച​ത്. പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ, വി​ക​സ​ന സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ബി. ​സ്റ്റാ​ഫോ​ർ​ഡ്, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ൻ ഷേ​ർ​ളി, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ല​ത ബി​ജു, ബി​നോ​യി ജോ​ർ​ജ്, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ ത​സ്ലീ​മ ബീ​ഗം, ഫി​ഷ​റീ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.